എൽ.ഡി.എഫ് സർക്കാറിന് ഭരണത്തുടർച്ച ഉറപ്പ്​ -ബിനോയ് വിശ്വം

പറവൂർ: അഞ്ചുവർഷം കൂടുമ്പോൾ മുന്നണികൾ മാറിമാറി അധികാരത്തിലെത്തുന്ന രീതി ഇക്കുറി അവസാനിക്കുമെന്ന് ബിനോയ് വിശ്വം എം.പി. എൽ.ഡി.എഫി​ൻെറ വികസന മുന്നേറ്റ ജാഥക്ക് പറവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. എൽ.ഡി.എഫിന്​ ജനങ്ങളാണ് മുഖ്യം. യു.ഡി.എഫിനും ബി.ജെ.പിക്കും ലാഭമാണ് ലക്ഷ്യം. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ അന്തകരായി ബി.ജെ.പി സർക്കാർ മാറിയെന്നും ബിനോയ് വിശ്വം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ടി.ആർ. ബോസ് അധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളായ എം.വി. ഗോവിന്ദൻ മാസ്​റ്റർ, അഡ്വ. പി. വസന്തം, വി. സുരേന്ദ്രൻ പിള്ള, സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം പി. രാജീവ്, ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, എസ്. ശർമ എം.എൽ.എ, കെ. ചന്ദ്രൻ പിള്ള, കെ.എം. ദിനകരൻ, എൻ.ഐ. പൗലോസ്, എം.എൻ. ശിവദാസൻ, കെ.പി. വിശ്വനാഥൻ, ടി.വി. നിഥിൻ എന്നിവർ സംസാരിച്ചു. 4 EA PVR L D F വികസന മുന്നേറ്റ ജാഥക്ക് പറവൂരിൽ നൽകിയ സ്വീകരണത്തിൽ ബിനോയ് വിശ്വം എം.പി സംസാരിക്കുന്നു (must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.