ജില്ല കളരിപ്പയറ്റ് മത്സരത്തില്‍ ചുള്ളിക്കല്‍ ടി.എം.ഐ ചാമ്പ്യൻമാരായി

മരട്: ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലി​ൻെറയും ജില്ല കളരിപ്പയറ്റ് അസോസിയേഷ​ൻെറയും സംയുക്ത ആഭിമുഖ്യത്തില്‍ 29ാമത് എറണാകുളം ജില്ല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചു. ഞായറാഴ്​ച രാവിലെ 10ന് മരട് മാങ്കായില്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടത്തിയ ചടങ്ങ് മരട് നഗരസഭ ചെയര്‍മാന്‍ ആൻറണി ആശാന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 17 കളരികളില്‍നിന്ന്​ പങ്കെടുത്ത മത്സരാര്‍ഥികളില്‍ തെക്കൻ​ സമ്പ്രദായത്തില്‍ ഏറ്റവും കൂടുതല്‍ പോയൻറ്​ നേടി ചുള്ളിക്കല്‍ ടി.എം.ഐ കളരിസംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം നവകേരള കരളി മുപ്പത്തടം ആലുവയും മൂന്നാം സ്ഥാനം അഗസ്ത്യ കളരി നസ്രത്ത് കൊച്ചിയും കരസ്ഥമാക്കി. വടക്കന്‍ സമ്പ്രദായത്തില്‍ തൃപ്പൂണിത്തുറ ശ്രീഭദ്ര കളരി ഒന്നാം സ്ഥാനവും ഇടപ്പള്ളി വേദ കളരി രണ്ടാം സ്ഥാനവും കാഞ്ഞൂര്‍ പി.കെ.ബി കളരി മൂന്നാം സ്ഥാനവും നേടി. വിജയികൾ ഈ മാസം അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ എറണാകുളം ജില്ലയെ പ്രതിനിധാനംചെയ്​ത്​ പങ്കെടുക്കും. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സന്‍ അഡ്വ. രശ്മി സനില്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ബെന്‍ഷാദ് നടുവിലവീട്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ചന്ദ്രകലാധരന്‍, വാര്‍ഡ് മെംബര്‍മാരായ ബേബി പോള്‍, ദിഷ പ്രതാപന്‍, പ്രസന്നന്‍ ഗുരുക്കള്‍, ഉബൈദ് ഗുരുക്കള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി ടെസ്മന്‍ എന്നിവർ സംസാരിച്ചു. EC- TPRA - 1 Kalaripayattu Malsaram - Maradu ജില്ല കളരിപ്പയറ്റ് മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ ചുള്ളിക്കല്‍ ടി.എം.ഐ കളരിസംഘം ട്രോഫിയുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.