വ്യാപാരികൾക്കായി അദാലത് ഇന്നാരംഭിക്കും

അങ്കമാലി: വ്യാപാരികളുടെ നിവേദന​െത്തത്തുടര്‍ന്ന് പാറക്കടവ് പഞ്ചായത്തില്‍ ചൊവ്വാഴ്ച മുതല്‍ ലൈസന്‍സ് അദാലത് സംഘടിപ്പിക്കും. കേരള വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖലയുടെ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂവത്തുശ്ശേരി, മൂഴിക്കുളം, പുളിയനം തുടങ്ങിയ പ്രധാന കവലകളിലെ വെള്ളക്കെട്ട് ഒഴിവാക്കുക, അടിയന്തര പ്രാധാന്യമുള്ള പദ്ധതികളും പരിഷ്കാരങ്ങളും മുന്‍ഗണന ക്രമത്തില്‍ നടപ്പാക്കുക, കുറുമശ്ശേരി, വട്ടപ്പറമ്പ് കവലകളില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് അദാലത് സംഘടിപ്പിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ പൂവത്തുശ്ശേരി, വട്ടപ്പറമ്പ്, പുളിയനം, കുറുമശ്ശേരി, മൂഴിക്കുളം യഥാക്രമം എന്നീ കവലകളിലായിരിക്കും അദാലത് സംഘടിപ്പിക്കുക. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ സംയുക്ത യോഗത്തിലാണ് തീരുമാനമായത്. പഞ്ചായത്ത് പ്രസിഡൻറ്​ എസ്. വി. ജയദേവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൈറ്റൊ അരീക്കല്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. വൈ. ടോമി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ജെ. ജോയി, ജിഷ ശ്യാം, ദീപ ഗോപകുമാര്‍, കേരള വ്യവസായി ഏകോപന സമിതി ഭാരവാഹികളായ സി.പി. തരിയന്‍, ഷാജു സെബാസ്​റ്റ്യന്‍, പി.കെ. എസ്തോസ്, ജോയ് ജോസഫ്, ബൈജു മഞ്ഞളി, വില്‍സണ്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.