കാട്ടുപന്നി വേട്ട: പ്രതികളെ കസ്​റ്റഡിയിൽ വാങ്ങി തെളിവെടുത്തു

കോതമംഗലം: കാട്ടുപന്നിവേട്ടയിൽ പ്രതികളെ കസ്​റ്റഡിയിൽ വാങ്ങി തെളിവെടുത്തു. തോക്കുകളും കെണിയും കണ്ടെടുത്തു. ചാരുപാറ-പോത്തുപാറ വനമേഖലയിൽ കാട്ടുപന്നിയെ വെടിവച്ചുകൊന്ന കേസിൽ അറസ്​റ്റിലായ ആവോലിച്ചാൽ മണ്ഡപത്തിൽ പീറ്റർ (50), ചാരുപാറ കുമ്പാട്ട് പോൾ (67) എന്നിവരെയാണ്​ വനം വകുപ്പ് അധികൃതർ കസ്​റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. നാടൻ തോക്കും മറ്റൊരു കെണിയും കുമ്പാട്ട് പോളി​ൻെറ വീട്ടിൽനിന്നും മാൻ കൊമ്പ്, തോട്ട, വെടിമരുന്ന് എന്നിവ ഒളിവിലായ വെങ്ങാപ്പള്ളി ഡെന്നിയുടെ വീട്ടിൽനിന്നും കണ്ടെടുത്തു. കാട്ടിൽ നായാട്ട്​ നടത്തുന്നതിനുവേണ്ടി ആവോലിച്ചാൽ സ്വദേശിയായ മണ്ഡപത്തിൽ പീറ്ററിന് ഡെന്നിയാണ് ചാരുപാറയിൽ വീട് ഏർപ്പാടാക്കി കൊടുത്തിട്ടുള്ളത്. ഇവരെക്കൂടാതെ മറ്റു ചിലരും വനംവകുപ്പി​ൻെറ നിരീക്ഷണത്തിലാണ്. EM KMGM 8 Gun വനംവകുപ്പ് കണ്ടെടുത്ത തോക്കുകളും മറ്റും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.