ഹിന്ദി അധ്യാപകർക്ക് പ്രമോഷൻ നൽകണം

അങ്കമാലി: ഹിന്ദി അധ്യാപകര്‍ക്ക് എച്ച്.എം പ്രമോഷന്‍ നല്‍കണമെന്ന് ഹിന്ദി ഭാഷാധ്യാപക കൂട്ടായ്മയായ ഹിന്ദി അധ്യാപക് മഞ്ച് (ഹം) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ്​ വി. ജോസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ഡോ. എസ്. ശ്രീദേവി അധ്യക്ഷതവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ്​ അംഗം എം. ബേബി ഗിരിജ, കെ.എന്‍. സുനില്‍കുമാര്‍, സി.പി. സുമാദേവി, ഷിനോജ് മാത്യു, എസ്. ഇന്ദിരദേവി എന്നിവര്‍ സംസാരിച്ചു. ഡോ. എസ്. ശ്രീദേവിയെ പ്രസിഡൻറായും സി.പി. സുമാദേവിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.