പെൻഷനും ആരോഗ്യപദ്ധതിയും നടപ്പാക്കണമെന്ന്​ മുൻ ജനപ്രതിനിധികൾ

ആലുവ: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്ക് പെൻഷനും സമഗ്ര ആരോഗ്യപദ്ധതിയും നടപ്പാക്കണമെന്ന് മുൻ ജനപ്രതിനിധികളുടെ കൂട്ടായ്മയായ ഫോർമർ പഞ്ചായത്ത് മെംബേഴ്സ് ആൻഡ്​ കൗൺസിലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാറിമാറി വരുന്ന സർക്കാറ​ുകളുടെ മുന്നിൽ നിരന്തരം അപേക്ഷകൾ നൽകിയിട്ട് കാലമേറെയായി. സർക്കാർ നടത്തിയ ക്ഷേമപ്രവർത്തനങ്ങളിൽ മുൻ പഞ്ചായത്ത് അംഗങ്ങൾക്കും കൗൺസിലർമാർക്കും ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. ഈ ആവശ്യമുന്നയിച്ച്​ ശക്തമായ സമരം ആരംഭിക്കാനാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡൻറ് എൻ.എ. അസീസ്, വർക്കിങ് പ്രസിഡൻറ് കെ.കെ. ജിന്നാസ്, വൈസ് പ്രസിഡൻറ് കെ. രവീന്ദ്രനാഥ്, ജില്ല ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.