എന്‍.ഡി.പി.എസ് ആക്ട് കുറ്റകൃത്യം തടയുന്നതിന് അപര്യാപ്‌തം - മന്ത്രി ടി.പി. രാമകൃഷ്‌ണൻ

ആലുവ: നിലവിലുള്ള എന്‍.ഡി.പി.എസ് ആക്ട് കുറ്റകൃത്യം തടയുന്നതിന് അപര്യാപ്‌തമാണെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ. കേരള സ്​റ്റേറ്റ് എക്‌സൈസ് സ്‌റ്റാഫ് അസോസിയേഷന്‍ ജില്ല കമ്മിറ്റി ഓഫിസി​ൻെറയും കോണ്‍ഫറന്‍സ് ഹാളി​ൻെറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിൽ മാറ്റം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിമിതമായ അംഗബംലം കൊണ്ട് മികച്ച നേട്ടമാണ് എക്സൈസ് കൈവരിക്കുന്നത്. എക്സൈസ് വകുപ്പില്‍ സേന അംഗങ്ങളുടെ കുറവുണ്ട്. മയക്കുമരുന്നി​ൻെറയും ലഹരി മരുന്നി​ൻെറയും വേട്ട സര്‍വകാല റെക്കോഡ്​ ഭേദിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ജില്ല പ്രസിഡൻറ് കെ.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ, അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.രാമകൃഷ്‍ണൻ, സംസ്‌ഥാന വൈസ് പ്രസിഡൻറ് എം.എ.കെ. ഫൈസല്‍, ജില്ല സെക്രട്ടറി പി.ജെ. ഡേവിസ്, ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എന്‍. അശോക് കുമാര്‍, ജോയൻറ്​ എക്‌സൈസ് കമീഷണര്‍മാരായ കെ.എ. നെല്‍സന്‍, സുരേഷ് ബാബു, എ.എസ്. രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു. ക്യാപ്‌ഷൻ er51 ksesa കേരള സ്​റ്റേറ്റ് എക്‌സൈസ് സ്‌റ്റാഫ് അസോസിയേഷന്‍ ജില്ല കമ്മിറ്റി ഓഫിസി​ൻെറയും കോണ്‍ഫറന്‍സ് ഹാളിൻെറയും ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്‌ണൻ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.