കായികതാരങ്ങളെ അനുമോദിച്ചു

നായരമ്പലം: കോതമംഗലം എം.എ കോളജിലും എറണാകുളം മഹാരാജാസ് സിന്തറ്റിക് ട്രാക്കിലുമായി നടന്ന ജില്ല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച്​ സ്വര്‍ണവും ഏഴ്​ വെള്ളിയും ഏഴ്​ വെങ്കലവും ഉള്‍പ്പെടെ 117 പോയൻറുമായി ഓവറോള്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ ബി.വി.എച്ച്.എസ്.എസ് സ്‌പോര്‍ട്‌സ് അക്കാദമി താരങ്ങളെ സ്‌കൂള്‍ മാനേജ്‌മൻെറി​ൻെറ നേതൃത്വത്തില്‍ അനുമോദിച്ചു. നായരമ്പലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എന്‍.കെ. ബിന്ദു അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എന്‍.എ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ്​ പി.കെ. രാജീവ്, പ്രിന്‍സിപ്പൽ മിനി, ഹെഡ്മിസ്ട്രസ് എം.കെ. ഗിരിജ, കായിക അധ്യാപകന്‍ സാദിഖ് കെ.എ, അക്കാദമി പ്രസിഡൻറ്​ വിശ്വനാഥ് കെ.ബി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.