മേഖല സമ്മേളനവും, കർഷക സമരത്തിന് ഐക്യദാർഡ്യവും

കളമശ്ശേരി: നന്രൽ കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മേഖല സമ്മേളനവും കർഷകർക്ക് ഐക്യദാർഡ്യവും നടത്തി. കളമശ്ശേരി കോൺഗ്രസ് ഹൗസിൽ നടന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.എം. പരീത് അധ്യക്ഷത വഹിച്ചു. ഐ.ഡി കാർഡ് വിതരണം മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റുഖിയ ജമാൽ നിർവഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.എം.അലിയാർ മുഖ്യ പ്രഭാഷണം നടത്തി. വൈകീട്ട് എച്ച്.എം.ടി ജങ്ഷനിൽ നടന്ന കർഷക ഐക്യദാർഡ്യ സദസ്സ് ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ് കമ്മിറ്റി അംഗം അജയ് തറയിൽ ഉദ്ഘാടനം ചെയ്തു. എം.എം. അലിയാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.