പ്രതിസന്ധികള്‍ക്കിടയിലും സംരംഭകര്‍ അവസരങ്ങള്‍ കണ്ടെത്തണം -ക്രിസ് ഗോപാലകൃഷ്ണന്‍

കൊച്ചി: പ്രതിസന്ധികള്‍ക്കിടയിലും അവസരങ്ങള്‍ കണ്ടെത്താന്‍ സ്​റ്റാര്‍ട്ടപ് സംരംഭകര്‍ പരിശ്രമിക്കണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും ആക്സിലര്‍ വെഞ്ച്വേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എയ്​ഞ്ചല്‍ നിക്ഷേപങ്ങളെക്കുറിച്ച് സംസ്ഥാനത്തെ നിക്ഷേപകരില്‍ അവബോധം വളര്‍ത്തി സ്​റ്റാര്‍ട്ടപ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്​റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ആറാമത് സീഡിങ്​ കേരള ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സ്​റ്റാര്‍ട്ടപ് മേഖലയില്‍ പ്രതിച്ഛായ നേടിയ കേരളം പ്രത്യേക മാതൃകയാണ് പിന്തുടരുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് അഡീഷനല്‍ സെക്രട്ടറി കെ. മുഹമ്മദ് വൈ. സഫീറുല്ല പറഞ്ഞു. സമ്മേളനത്തില്‍ കേരള സ്​റ്റാർട്ടപ് മിഷൻ പ്രോജക്ട് ഡയറക്ടര്‍ പി.എം. റിയാസ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.