നാച്വറൽ സയൻസ് അധ്യാപക നിയമനം നാമമാത്രം; കാത്തിരുന്ന് മടുത്ത് ഉദ്യോഗാർഥികൾ

കൊച്ചി: 2012ൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒരു തസ്തികയിൽ പരീക്ഷ നടന്നത് അഞ്ചുവർഷം കഴിഞ്ഞ്. ഇതിൻെറ റാങ്ക് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചിട്ട്​ ഇതുവരെ നിയമനം നടന്നത് നാമമാത്രമായി. ഹൈസ്കൂൾ അസിസ്​റ്റൻറ് നാച്വറൽ സയൻസിൻെറ റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളാണ് നിയമനത്തിന്​ നാളുകളെണ്ണി കാത്തിരിക്കുന്നത്. ജില്ല അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന പട്ടികയിൽനിന്ന്​ എറണാകുളം ജില്ലയിൽ ആകെ നിയമിച്ചത് ഒന്നാം റാങ്കുകാരനെ മാത്രം. പത്തനംതിട്ടയിലും ഒരാളെ നിയമിച്ചു. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ഒരാളെപ്പോലും ഇതുവരെ നിയമിച്ചില്ലെന്ന് റാങ്ക് പട്ടികയിലുള്ളവർ പറയുന്നു. കഴിഞ്ഞ തവണ നടന്ന പരീക്ഷയുടെ റാങ്ക് പട്ടികയിൽനിന്ന് നിരവധിപേരെ നിയമിച്ചിടത്താണിത്. നിലവിൽ പട്ടിക പ്രസിദ്ധീകരിച്ചിട്ട് രണ്ടരവർഷമായി. എറണാകുളം ജില്ലയിൽ നൂറോളംപേർ മെയിൻ പട്ടികയിലും നൂറോളം പേർ സപ്ലിമൻെററി പട്ടികയിലുമുണ്ട്. സ്കൂളുകളിൽ നാച്വറൽ സയൻസ് അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനിടെയാണിത്. പലയിടത്തും ഫിസിക്കൽ സയൻസ് അധ്യാപകരോ താൽക്കാലികക്കാരോ ആണ് വിഷയം എടുക്കുന്നത്. യോഗ്യതയും റാങ്ക് പട്ടികയിൽ പേരുമുണ്ടായിട്ടും നിയമനം നടത്താത്തത്​ ചോദ്യം ചെയ്യുമ്പോൾ തസ്തികകളില്ല എന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക്​ പലതവണ നിവേദനം നൽകിയിട്ടും നടപടിയൊന്നുമായില്ലെന്ന് എറണാകുളം ജില്ലയിലെ റാങ്ക് പട്ടികയിലുൾപ്പെട്ട യുവതി പറഞ്ഞു. സ്വന്തം ലേഖിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.