ആവേശം പകർന്ന്​ ജനസഭ ക്വിസ് മത്സരം

കളമശ്ശേരി: സംസ്ഥാന സർക്കാറി​ൻെറ അഞ്ച്​ വർഷത്തെ പദ്ധതികൾ പരിചയപ്പെടുത്തുന്ന ജനസഭ ക്വിസ് മത്സരം ഏലൂരിൽ തീപാറിയ പോരാട്ടമായി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പാതാളത്ത് സംഘടിപ്പിച്ച ജനസഭയിലെ വികസന ക്വിസ് മത്സരമാണ് ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പോരാട്ടമായി മാറിയത്. മത്സരത്തിൽ ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ എ.ഡി. സുജിലും ചേര്‍ന്നതോടെ വാശിയോടെ നഗരസഭാംഗങ്ങളും നാട്ടുകാരും രാഷ്​ട്രീയ നേതാക്കളും കളത്തിലിറങ്ങി. മത്സരത്തി​​ൻെറ അവസാനം ചെയര്‍മാന്‍ ഉള്‍പ്പെടെ നാലുപേര്‍ ഒരേ മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്തായി. വീണ്ടും മത്സരം. ആറ് റൗണ്ടോളം പിടിച്ചുനിന്നശേഷം ചെയര്‍മാന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കെ.ബി. സുലൈമാനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം എ. രഘു നേടി. ഷോര്‍ട്ട് ഫിലിം ഫെസ്​റ്റിവലിന് ശേഷമാണ് വികസന ക്വിസ് മത്സരം നടന്നത്. ഏലൂര്‍ നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്സൻ അംബിക ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ എ.ഡി. സുജില്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പി.ബി. രാജേഷ്, പി.എം. അയ്യൂബ്, സുബൈദ നൂറുദ്ദീന്‍, എസ്. ഷാജി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസി. എഡിറ്റര്‍ കെ.കെ. ജയകുമാര്‍, സി.കെ. സനല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.