വാഹനാപകടം പെരുകുന്നത്​ പൊലീസി​െൻറ അനാസ്ഥ മൂലമെന്ന്​ നഗരസഭ

വാഹനാപകടം പെരുകുന്നത്​ പൊലീസി​ൻെറ അനാസ്ഥ മൂലമെന്ന്​ നഗരസഭ പറവൂർ: ടൗണിൽ വാഹനാപകടങ്ങൾ പെരുകുന്നത്​ പൊലീസി​ൻെറ അനാസ്ഥ മൂലമെന്ന് നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി. വീതി കുറഞ്ഞ റോഡുകളുള്ള ടൗണിൽ കൂടുതൽ ട്രാഫിക് സേനാംഗങ്ങൾ ആവശ്യമാണ്. പഴയ പൊതുമരാമത്ത് റോഡ് ദേശീയപാതയായി രൂപാന്തരപ്പെടുത്തിയതിനെത്തുടർന്ന് ട്രാഫിക് കൂടുതലാണ്. നിലവിലെ ട്രാഫിക് സ്​റ്റേഷനിൽ ഒരു എസ്.ഐയും മൂന്ന് ഹോം ഗാർഡും ഡ്രൈവറുമാണ​​ുള്ളത്. ട്രാഫിക് നിയന്ത്രണത്തിന് ഇത് അപര്യാപ്തമാണ്. കോവിഡുകാലത്ത് പൊതുസ്ഥലത്തെ തിരക്ക് നിയന്ത്രിക്കാൻ കോവിഡ് മോണിറ്ററിങ്​ കമ്മിറ്റി ആവശ്യപ്പെട്ടിട്ടും സേനാംഗങ്ങളെ ലഭിച്ചിരുന്നില്ല. താലൂക്ക് ആശുപത്രിയിലെ പൊലീസ് എയ്ഡ്പോസ്​റ്റ്​ സംവിധാനവും നിലവിലില്ല. അഭ്യന്തരവകുപ്പിൽനിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച 22 കാമറകളും പ്രവർത്തനക്ഷമമല്ലാതായി. നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രവർത്തനക്ഷമമാക്കാൻ ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടില്ല. ട്രാഫിക് മോണിറ്ററിങ്​ കമ്മിറ്റി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ചെയർപേഴ്സൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.