കോവിഡ്: രണ്ടാംഘട്ട വാക്സിനേഷന് തുടക്കം

കൊച്ചി: ജില്ലയിലെ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ വിതരണത്തി‍ൻെറ ഭാഗമായി മുന്നണിപ്പോരാളികളായി കണക്കാക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള രണ്ടാംഘട്ട വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കാക്കനാട് കലക്ടറേറ്റില്‍ എ.ഡി.എം കെ.എ. മുഹമ്മദ് ഷാഫി ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാംഘട്ട വാക്സിനേഷന്‍ ഉദ്ഘാടനം ചെയ്തു. റവന്യൂ, തദ്ദേശ സ്വയംഭരണം, പൊലീസ് വകുപ്പുകളില്‍നിന്നുള്ള 16,000 ജീവനക്കാർക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിനേഷന്‍ ലഭ്യമാക്കുന്നത്. ജില്ലയിൽ വിവിധ ഇടങ്ങളിൽ സജ്ജമാക്കുന്ന 40 കേന്ദ്രങ്ങളിലൂടെ 15 വരെ രോഗപ്രതിരോധ കുത്തിവെപ്പ് നൽകും. ഒരു വാക്സിനേഷന്‍ കേന്ദ്രത്തില്‍ പ്രതിദിനം 100 പേര്‍ക്ക് കുത്തിവെപ്പ് നല്‍കാനുള്ള സജ്ജീകരണം ഒരുക്കും. കലക്​ടറേറ്റില്‍ നടന്ന വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല വാക്സിനേഷന്‍ കോഓഡിനേറ്റര്‍ ഡോ. എം.ജി. ശിവദാസ്, ഡോ. എം.ജി. വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.