ജില്ലയിൽ ഐശ്വര്യകേരള യാത്രക്ക് ആവേശോജ്വല സ്വീകരണം

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക്​ ജില്ലയിൽ ആവേശകരമായ സ്വീകരണം. അതിര്‍ത്തിയായ അങ്കമാലിയില്‍ ലഭിച്ച സ്വീകരണത്തോടെയായിരുന്നു പര്യടനത്തി​ൻെറ തുടക്കം. ഇടത്​ സര്‍ക്കാറിനെതിരായ പ്രതിഷേധമുയർത്തിയാണ്​ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെയും മറ്റും നേതൃത്വത്തിൽ റാലികള്‍ വിവിധ സമ്മേളന നഗരിയിലെത്തിയത്. മറൈന്‍ ഡ്രൈവില്‍ രാത്രി വൈകി പര്യടനം സമാപിച്ചു. എം.പിമാരായ ബെന്നി ബഹ​നാന്‍, ഹൈബി ഈഡന്‍, ഡി.സി.സി പ്രസിഡൻറ്​ ടി.ജെ. വിനോദ് എം.എല്‍.എ, വി.ഡി. സതീശന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ഡൊമിനിക് പ്രസ​േൻറഷന്‍, കണ്‍വീനര്‍ ഷിബു തെക്കുംപുറം, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസ്, വൈസ് പ്രസിഡൻറ്​ ഷൈനി ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര ജില്ലയിലേക്ക്​ പ്രവേശിച്ചത്​. തുടര്‍ന്ന് ആലുവയിലും കളമശ്ശേരിയിലും പറവൂരിലും സ്വീകരണം നൽകി. രാത്രി മറൈന്‍ ഡ്രൈവില്‍ നടന്ന സമ്മേളനത്തിൽ എം.എം. ഹസൻ, പി.ജെ. ജോസഫ്​, കെ.വി. തോമസ്​, പി.ടി. തോമസ്​, പി.സി. വിഷ്​ണുനാഥ്​, ജോണി നെല്ലൂർ, സി.പി. ജോൺ, പി.സി. ചാക്കോ, ലതിക സുഭാഷ്​, സൗമിനി ജയിൻ, ദീപ്​തി മേരി വർഗീസ്​ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.