കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ജില്ലയിൽ ആവേശകരമായ സ്വീകരണം. അതിര്‍ത്തിയായ അങ്കമാലിയില്‍ ലഭിച്ച സ്വീകരണത്തോടെയായിരുന്നു പര്യടനത്തിൻെറ തുടക്കം. ഇടത് സര്‍ക്കാറിനെതിരായ പ്രതിഷേധമുയർത്തിയാണ് യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെയും മറ്റും നേതൃത്വത്തിൽ റാലികള്‍ വിവിധ സമ്മേളന നഗരിയിലെത്തിയത്. മറൈന്‍ ഡ്രൈവില്‍ രാത്രി വൈകി പര്യടനം സമാപിച്ചു. എം.പിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്‍, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എല്‍.എ, വി.ഡി. സതീശന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ഡൊമിനിക് പ്രസേൻറഷന്, കണ്‍വീനര്‍ ഷിബു തെക്കുംപുറം, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡൻറ് ഷൈനി ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര ജില്ലയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ആലുവയിലും കളമശ്ശേരിയിലും പറവൂരിലും സ്വീകരണം നൽകി. രാത്രി മറൈന്‍ ഡ്രൈവില്‍ നടന്ന സമ്മേളനത്തിൽ എം.എം. ഹസൻ, പി.ജെ. ജോസഫ്, കെ.വി. തോമസ്, പി.ടി. തോമസ്, പി.സി. വിഷ്ണുനാഥ്, ജോണി നെല്ലൂർ, സി.പി. ജോൺ, പി.സി. ചാക്കോ, ലതിക സുഭാഷ്, സൗമിനി ജയിൻ, ദീപ്തി മേരി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 12:14 AM GMT Updated On
date_range 2021-02-12T05:44:12+05:30ജില്ലയിൽ ഐശ്വര്യകേരള യാത്രക്ക് ആവേശോജ്വല സ്വീകരണം
text_fieldsNext Story