പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. മാസങ്ങളായി ഈ പ്രദേശത്ത് പൈപ്പുകളില്‍ കുടിവെള്ളമെത്തുന്നില്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍ വേനല്‍ തുടങ്ങുമ്പോള്‍തന്നെ ഇവിടെ കിണറുകള്‍ വറ്റിത്തുടങ്ങും. കനാല്‍ വെള്ളം ഈ പ്രദേശത്തേക്ക് എത്തുകയുമില്ല. കുടിവെള്ളത്തിന് ഏക ആശ്രയം പൈപ്പ് വെള്ളമാണ്. കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിന് ഒരാഴ്ച മുമ്പുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളം എത്തിയിരുെന്നങ്കിലും ഇപ്പോള്‍ മാസങ്ങളായി വെള്ളം എത്തുന്നില്ല. പഞ്ചായത്തിലുള്‍പ്പെടെ പരാതി പറെഞ്ഞങ്കിലും നടപടിയിെല്ലന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെയുള്ള ഏക കുഴല്ക്കിണറ്റിലും വെള്ളം ഇല്ല. ഇതേതുടര്‍ന്ന് 30 വീട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. സാധാരണക്കാരായ ഈ പ്രദേശത്തുള്ളവര്‍ പലരും ജോലി കഴിെഞ്ഞത്തി ദൂരെ ദിക്കില്‍നിന്നാണ് വെള്ളം കൊണ്ടുവരുന്നത്. ചിലര്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം വിലയ്ക്ക് വാങ്ങിക്കുകയാണ്. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ഇവിടെ കുടിവെള്ളം എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.