Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുന്നത്തുമുകള്‍...

കുന്നത്തുമുകള്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം

text_fields
bookmark_border
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. മാസങ്ങളായി ഈ പ്രദേശത്ത് പൈപ്പുകളില്‍ കുടിവെള്ളമെത്തുന്നില്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍ വേനല്‍ തുടങ്ങുമ്പോള്‍തന്നെ ഇവിടെ കിണറുകള്‍ വറ്റിത്തുടങ്ങും. കനാല്‍ വെള്ളം ഈ പ്രദേശത്തേക്ക് എത്തുകയുമില്ല. കുടിവെള്ളത്തിന് ഏക ആശ്രയം പൈപ്പ് വെള്ളമാണ്. കഴിഞ്ഞ തദ്ദേശ തെര​െഞ്ഞടുപ്പിന് ഒരാഴ്​ച മുമ്പുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളം എത്തിയിരു​െന്നങ്കിലും ഇപ്പോള്‍ മാസങ്ങളായി വെള്ളം എത്തുന്നില്ല. പഞ്ചായത്തിലുള്‍പ്പെടെ പരാതി പറ​െഞ്ഞങ്കിലും നടപടിയി​െല്ലന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെയുള്ള ഏക കുഴല്‍ക്കിണറ്റിലും വെള്ളം ഇല്ല. ഇതേതുടര്‍ന്ന് 30 വീട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. സാധാരണക്കാരായ ഈ പ്രദേശത്തുള്ളവര്‍ പലരും ജോലി കഴി​െഞ്ഞത്തി ദൂരെ ദിക്കില്‍നിന്നാണ് വെള്ളം കൊണ്ടുവരുന്നത്. ചിലര്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം വിലയ്​ക്ക് വാങ്ങിക്കുകയാണ്. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ഇവിടെ കുടിവെള്ളം എത്തിയിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story