ഏഴ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പറവൂർ: ഏഴ്​ കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസി​ൻെറ പിടിയിലായി. ചേന്ദമംഗലം കൂട്ടുകാട് കളത്തിൽ‍ ലിബിൻ (29), മടപ്ലാതുരുത്ത് അരയപറമ്പിൽ ദീപേഷ് (35) എന്നിവരെയാണ് അറസ്​റ്റ്​ചെയ്തത്​. ഇവരിൽനിന്ന് ഒന്നര കിലോ ഹഷീഷ് ഓയിലും പിടികൂടി. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വണ്ടിയിൽ എത്തിച്ചശേഷം ബൈക്കിൽ കറങ്ങിനടന്ന്​ വിൽക്കുകയായിരുന്നു. ഇരുവരെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ, ഉദ്യോഗസ്ഥരായ ഹനീഷ്, ഒ.എസ്. ജഗദീഷ്, എൻ.കെ. സാബു, എം.ടി. ശ്രീജിത്ത്, ടി.ജി. ബൈനു, ടി.ടി. ശ്രീകുമാർ, വി.പി. വിജു, രാജി ജോസ് എന്നിവർ ചേർന്നാണ്​ പിടികൂടിയത്. (പടം മെയിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.