യൂത്ത്‌ കോൺഗ്രസ് മാർച്ചിൽ സംഘർഷം

കാക്കനാട്: പി.എസ്.സി. പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. തൃക്കാക്കര നഗരസഭ ഓഫിസില്‍ നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് സമീപം ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് വന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്നും പ്രവര്‍ത്തകര്‍ മുന്നോട്ട് കുതിച്ചത് പൊലീസ് തടയാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച് പി.ടി. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ പി.എസ്. സുജിത് അധ്യക്ഷതവഹിച്ചു. ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉൾ​െപ്പടെ നാല് പേർക്ക് പരിക്കേറ്റു. പി.എസ്. സുജിത്, മണ്ഡലം പ്രസിഡൻറ്​ സി​േൻറാ ജെ. എഴുമാന്തുരുത്തില്‍, അലി ഷാന, തോമസ് തുതിയൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാർഗതടസ്സം സൃഷ്​ടിച്ചതുള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.