സെൻറ്​ തെരേസാസ്​ കോളജിൽ ഫൗണ്ടേഷൻ പ്രിപ്പറേഷൻ പാത്ത്​വേ

സൻെറ്​ തെരേസാസ്​ കോളജിൽ ഫൗണ്ടേഷൻ പ്രിപ്പറേഷൻ പാത്ത്​വേ കൊച്ചി: എറണാകുളം സൻെറ്​ തെരേസാസ്​ (ഓ​ട്ടോണമസ്​) കോളജിൽ ന്യൂസിലൻഡിലെ മൂന്ന്​ സർവകലാശാലയിലേക്ക്​ തുടർപഠനത്തിന്​ സഹായകമാകുന്ന തരത്തിൽ ഫൗണ്ടേഷൻ പ്രിപ്പറേഷൻ പാത്ത്​വേ (എഫ്​.പി.പി) പദ്ധതി തുടങ്ങുന്നു. പത്താം ക്ലാസ്​ പൂർത്തിയാക്കിയവർക്കും മികച്ച അക്കാദമിക്​ റെക്കോഡുള്ള പ്ലസ്​വൺ, പ്ലസ്​ടു പഠിതാക്കൾക്ക​ും പ​ങ്കെടുക്കാം. എഫ്​.പി.പി വിജയികളായ ബിരുദധാരികൾക്ക്​ ഒരുവർഷം മു​െമ്പങ്കിലും ന്യൂസിലൻഡ്​​ സർവകലാശാല ബിരുദം നേടാനും മൂന്നുവർഷത്തെ പോസ്​റ്റ്​ സ്​റ്റഡി വർക്ക്​ വിസക്ക്​ അപേക്ഷിക്കാനും കഴിയും. കോളജിൽ ഒരു സെമസ്​റ്ററിൽ ഉടനീളം നടത്തുന്ന പരിപാടിയിൽ ഇംഗ്ലീഷ്​, ഗണിതശാസ്​ത്രം, ശാസ്​ത്രം, പുരാതന ചരിത്രം, ബിസിനസ്​, തൃതീയ പഠന നൈപുണ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. കോഴ്​സി​ൻെറ ഉദ്​ഘാടനം ബ​ുധനാഴ്​ച രാവിലെ പതിനൊന്നിന്​ ഓൺലൈനായി നടക്കും. വാർത്തസമ്മേളനത്തിൽ ഡോ. ലിസി മാത്യു, ഡോ. ഡാളി പൗലോസ്​, സോന തോമസ്​, നിരഞ്​ജന എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.