തിന്മകൾക്കെതിരെ മഹല്ലുകൾ ഉണരണം -എസ്.എം.എ

ആലുവ: സമൂഹത്തിലും സമുദായത്തിലും വർധിച്ചുവരുന്ന തിന്മകർക്കും അരാചകത്വത്തിനും കടിഞ്ഞാണിടാൻ മഹല്ല് മാനേജ്​മൻെറുകൾ ജാഗ്രത കാണിക്കണമെന്ന് സുന്നീ മാനേജ്മൻെറ് അസോ. സംസ്‌ഥാന സെക്രട്ടറി ഇ. യഅ്​ഖൂബ് ഫൈസി പറഞ്ഞു. ജില്ല എക്‌സിക്യൂട്ടിവ് ക്യാമ്പിൽ മഹല്ല് ശാക്തീകരണം എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി വി.എച്ച്. അലി ദാരിമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ.എ. കരീം ഹാജി അധ്യക്ഷതവഹിച്ചു. കെ.കെ. അബ്​ദുറഹിമാൻ മുസ്‌ലിയാർ, പി.എം.എസ്. തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ക്യാപ്‌ഷൻ er51sma എസ്.എം.എ ജില്ല എക്‌സിക്യൂട്ടിവ് ക്യാമ്പ് കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി വി.എച്ച്. അലി ദാരിമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.