Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 12:04 AM GMT Updated On
date_range 10 Feb 2021 12:04 AM GMTതിന്മകൾക്കെതിരെ മഹല്ലുകൾ ഉണരണം -എസ്.എം.എ
text_fieldsbookmark_border
ആലുവ: സമൂഹത്തിലും സമുദായത്തിലും വർധിച്ചുവരുന്ന തിന്മകർക്കും അരാചകത്വത്തിനും കടിഞ്ഞാണിടാൻ മഹല്ല് മാനേജ്മൻെറുകൾ ജാഗ്രത കാണിക്കണമെന്ന് സുന്നീ മാനേജ്മൻെറ് അസോ. സംസ്ഥാന സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി പറഞ്ഞു. ജില്ല എക്സിക്യൂട്ടിവ് ക്യാമ്പിൽ മഹല്ല് ശാക്തീകരണം എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി വി.എച്ച്. അലി ദാരിമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ.എ. കരീം ഹാജി അധ്യക്ഷതവഹിച്ചു. കെ.കെ. അബ്ദുറഹിമാൻ മുസ്ലിയാർ, പി.എം.എസ്. തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ക്യാപ്ഷൻ er51sma എസ്.എം.എ ജില്ല എക്സിക്യൂട്ടിവ് ക്യാമ്പ് കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി വി.എച്ച്. അലി ദാരിമി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story