കെല്ലിൽ പവർ ട്രാൻസ്​ഫോർമർ പ്ലാൻറ് ത​ുറന്നു

കൊച്ചി: പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ്​ അലൈഡ് എൻജിനീയറിങ്ങി​ൻെറ (കെൽ) മാമല യൂനിറ്റിൽ പവർ ട്രാൻസ്​ഫോർമർ പ്ലാൻറ് തുറന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ചാർജിങ്​ യൂനിറ്റുകളുടെ നിർമാണരംഗത്തേക്കും​ സ്ഥാപനം ചുവടുവെച്ചു. ഇവയുടെ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന വൈദ്യുതി ബോർഡിനുപുറമെ മറ്റു സംസ്ഥാനങ്ങൾക്കും കെൽ ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ നിർമിച്ചുനൽകുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. 2016ൽ സർക്കാർ അധികാരമേൽക്കുമ്പോൾ വ്യവസായികമേഖല വലിയ തളർച്ചയിലായിരുന്നു. നാലേമുക്കാൽ വർഷംകൊണ്ട്​ നടപ്പാക്കിയ ആധുനീകരണം വൻതോതി​െല പുരോഗതിയാണ് സമ്മാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വ്യവസായമന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. വൈദ്യുതിമന്ത്രി എം.എം. മണി, വി.പി. സജീന്ദ്രൻ എം.എൽ.എ, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് ഡയറക്ടർ പി. കുമാരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, കെ.ഇ.എൽ ചെയർമാൻ വർക്കല വി. രവികുമാർ, എം.ഡി ഷാജി എം. വർഗീസ് എന്നിവർ പങ്കെടുത്തു. ചിത്രം EKG KEL: കേരള ഇലക്ട്രിക്കൽ ആൻഡ്​ അലൈഡ് എൻജിനീയറിങ്ങി​ൻെറ (കെൽ) മാമല യൂനിറ്റിൽ പവർ ട്രാൻസ്​ഫോർമർ പ്ലാൻറ് മന്ത്രി ഇ.പി. ജയരാജൻ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.