കര്‍ഷകസമരം നടത്തുന്നത് ഇടനിലക്കാര്‍ -കേന്ദ്രമന്ത്രി ആര്‍.കെ. സിങ്​

കൊച്ചി: ഡല്‍ഹിയില്‍ സമരം നടത്തുന്നത് കര്‍ഷകരല്ല, ഇടനിലക്കാരാണെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി ആര്‍.കെ. സിങ്​. പഞ്ചാബിലെയും കിഴക്കന്‍ യു.പിയിലെയും ഇടനിലക്കാര്‍ മാത്രമാണ് സമരം ചെയ്യുന്നത്. പുതിയ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണ്. നിയമപ്രകാരം മണ്ഡികളില്‍ ഉൽപന്നങ്ങള്‍ വില്‍ക്കുന്നതിന് തടസ്സമില്ല. മണ്ഡിക്ക് പുറത്ത് വില്‍ക്കാന്‍ താൽപര്യമുള്ളവര്‍ക്ക് അതിനും അവസരം ലഭിക്കും. മണ്ഡികളെ നിയന്ത്രിക്കുന്ന ഇടനിലക്കാര്‍ കോടീശ്വരന്മാണ്. അവരാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈദ്യുതി ഉൽപാദന, വിതരണ സംവിധാനങ്ങള്‍ ആധുനീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് ആര്‍.കെ. സിങ്​ പറഞ്ഞു. ഇതിനായി മൂന്നുലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കും. പ്രസാരണനഷ്​ടം ഒഴിവാക്കാനും ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഒരുക്കാനുമാണ് ധനസഹായം. ഊര്‍ജനഷ്​ടം ഒഴിവാക്കുകയാണ് ലക്ഷ്യം. വൈദ്യുതി അനുബന്ധ ഉൽപന്നങ്ങള്‍ നിര്‍മിക്കാന്‍ ആത്​മനിര്‍ഭരണ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കും. തീരമേഖല, മലയോരമേഖല, മറ്റ്​ മേഖലകള്‍ എന്നിങ്ങനെ സംസ്ഥാനങ്ങളെ തിരിച്ചാകും യൂനിറ്റുകള്‍ അനുവദിക്കുക. ഡിസംബറിനുശേഷമുള്ള വൈദ്യുതി ഉപഭോഗം ഇതി​ൻെറ തെളിവാണ്. ഡിസംബറിന് മുമ്പത്തെക്കാള്‍ 14 ശതമാനം അധികം വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. 28 ദശലക്ഷം ഉപഭോക്താക്കള്‍ വര്‍ധിച്ചു. നിലവില്‍ വിവിധ രാജ്യങ്ങളിലേക്ക് ഊര്‍ജം വിൽക്കുന്ന രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 64 ബില്യൻ ഡോളറി​ൻെറ നിക്ഷേപമാണ് രാജ്യത്ത് എത്തിയത്. ദേശീയപാത വികസനം, കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍, കൊച്ചി തുറമുഖ വികസനം തുടങ്ങി അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ കേരളത്തിന് മികച്ച പ്രാധാന്യം ആണ് പുതിയ ബജറ്റില്‍ നല്‍കിയിട്ടുള്ളതെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ബി.ജെ.പി ജില്ല പ്രസിഡ​ൻറ്​ എസ്. ജയകൃഷ്ണനും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.