മാലിന്യപ്പുകയിൽ ദുരിതം പേറി പ്രദേശവാസികൾ

കളമശ്ശേരി: എച്ച്.എം.ടി ഭൂമിയിൽ മാലിന്യം കത്തിക്കുന്ന വിഷപ്പുകയിൽ ദുരിതം പേറി പ്രദേശവാസികൾ. കഴിഞ്ഞ ഒരാഴ്ചക്കിടെ പലവട്ടമാണ് പ്ലാസ്​റ്റിക് അടങ്ങിയ മാലിന്യം കത്തിച്ചുവരുന്നത്. ഇതിൽനിന്ന്​ ഉയരുന്ന വിഷപ്പുക പ്രദേശവാസികളെ ശ്വാസം മുട്ടിക്കുകയാണ്​. ചില സാമൂഹിക വിരുദ്ധർ പുറമെ നിന്ന്​ കരാറിൽ ശേഖരിക്കുന്ന മാലിന്യമാണ് പ്രദേശത്ത് എത്തിച്ച് കത്തിക്കുന്നത്. കളമശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സ​ൻെറ വാർഡുകൂടിയായ പ്രദേശത്ത് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവൃത്തി തടയുന്നതിനായി നഗരസഭയുടെ ഭാഗത്തുനിന്ന്​ ഒരു നടപടിയുമി​െല്ലന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.