ജില്ല പൈതൃക പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്യുന്നത് അനാവശ്യ നടപടി -ഹൈബി ഈഡൻ എം.പി

മട്ടാഞ്ചേരി: ജില്ല പൈതൃക പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്യുന്നത് അനാവശ്യനടപടിയെന്ന്​ ഹൈബി ഈഡൻ എം.പി. ജില്ലയിൽ ഫോർട്ട്കൊച്ചി ബാസ്​റ്റിൻ ബാംഗ്ലാവിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​ൻെറ കാലത്ത് 2016ൽ ഉദ്ഘാടനം ചെയ്ത മ്യൂസിയമാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് വീണ്ടും ഉദ്‌ഘാടനത്തിന്​ ഒരുക്കുന്നതെന്നും നവീകരണമെന്ന പേരിൽ കാട്ടിക്കൂട്ടലാണ്​ നടക്കുന്നതെന്നും എം.പി പറഞ്ഞു. സർക്കാർ നിയമിച്ച മ്യൂസിയം വിദഗ്​ധ സമിതിയിലെ വിദഗ്ധ അംഗത്തി​ൻെറ എതിർപ്പ് കണക്കിലെടുക്കാതെ, ഒരു കോടിയിലധികം രൂപക്ക്​ പദ്ധതിയുടെ വിശദമായ പ്രൊപ്പോസൽ തയാറാക്കാൻ ഡൽഹി കേന്ദ്രമായ ഒരു ഏജൻസിയെ ഏൽപിക്കുകയായിരുന്നു. കൊച്ചിയുടെ ചരിത്രത്തെയും പൈതൃകത്തെയും വികലമാക്കുന്ന ചിത്രീകരണങ്ങളുടെയും ചരിത്രനിഷേധങ്ങളുടെയും കൂമ്പാരമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതെന്നും ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.