വളക്കുഴിയിലെ ഡംപിങ് യാർഡിൽ വൻ തീപിടിത്തം

മൂവാറ്റുപുഴ: . നഗരസഭയുടെ കീഴിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് തീപടർന്നത്. മൂവാറ്റുപുഴയില്‍നിന്ന് മൂന്ന്​ അഗ്​നിരക്ഷാസേന സേന യൂനിറ്റ്​ എത്തിയാണ് തീയണച്ചത്. തീ പടര്‍ന്നത്​ എങ്ങനെയെന്ന്​ വ്യക്തമല്ല. ഇടക്കിടെ ഇവിടെ തീപിടിത്തം ഉണ്ടാകാറുണ്ട്. നഗരസഭ ചെയർമാൻ പി.പി. എല്‍ദോസി​ൻെറ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ഇവിടെ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം നടക്കുന്നില്ല. നാല്​ ഏക്കറോളം സ്ഥലത്ത് മാലിന്യം നിറഞ്ഞുകഴിയുമ്പോൾ മണ്ണിട്ട് മൂടുകയാണ് പതിവ്​. വീണ്ടും ഇവിടെ മാലിന്യം തള്ളും. സമീപവാസികളെ വലിയ ദുരിതത്തിലേക്കു തള്ളിവിടുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്ന ആവശ്യത്തിന്​ വർ‍ഷങ്ങളുടെ പഴക്കമുണ്ട്. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ തീയണച്ചെങ്കിലും പ്രദേശമാകെ പുക വ്യാപിച്ചിരിക്കുകയാണ്. ചിത്രം.. ഡംപിങ് യാര്‍ഡില്‍ തീപിടിച്ചപ്പോൾ. valakuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.