ഓർത്തഡോക്‌സ്-യാക്കോബായ തർക്കം; ജെ.പി. നദ്ദക്ക്​ നിവേദനം നൽകി

ആലുവ: മലങ്കരസഭയിലെ ഓർത്തഡോക്‌സ്-യാക്കോബായ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ ശക്തമായ നിലപാട് എടുക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ നാഷനലിസ്‌റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി. നദ്ദക്ക് നിവേദനം നൽകി. ഇക്കാര്യത്തിൽ പ്രധാനമന്ത്രിതലത്തിൽ നടക്കുന്ന അനുരഞ്ജന നീക്കം ശ്ലാഖനീയമാ​െണന്നും കേന്ദ്രതലത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിക്കുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ നാഷനലിസ്‌റ്റ് കേരള കോൺഗ്രസ് മത്സരിക്കാൽ ഉദ്ദേശിക്കുന്ന സീറ്റുകളുടെ ലിസ്‌റ്റും കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.