കുടിവെള്ള വിതരണം: അറ്റകുറ്റപ്പണി ഉടൻ തീർക്കും

പിറവം: മണ്ഡലത്തിലെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അനൂപ് ജേക്കബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. നിലവി​െല പദ്ധതിയില്‍നിന്ന്​ ജലവിതരണം കൃത്യമായി നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. പൈപ്പ് ലൈന്‍ ചോര്‍ച്ച ഉണ്ടാകുമ്പോള്‍ അറ്റകുറ്റപ്പണി ചെയ്യാ​െനടുക്കുന്ന കാലതാമസമാണ് ഇപ്പോള്‍ നേരിടുന്ന പ്രശ്നം. അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്താനും കുടിവെള്ള വിതരണത്തി​ൻെറ കൃത്യത ഉറപ്പുവരുത്താനും എം.എല്‍.എ നിർദേശം നൽകി. പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനും കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനും 12.25 കോടിയുടെ പ്രവൃത്തി അഞ്ചുവര്‍ഷംകൊണ്ട് നിര്‍വഹിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.