ഹൈടെക് നിലവാരത്തിലേക്ക് ഞാറക്കല്‍ സര്‍ക്കാര്‍ സ്‌കൂളും

വൈപ്പിന്‍: മികച്ച സൗകര്യങ്ങളുമായി ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്ന ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളി​ൻെറ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച രാവിലെ 10ന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കിഫ്ബിയില്‍നിന്നുള്ള അഞ്ചുകോടിയും എസ്. ശര്‍മ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള 30 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ മൂന്നുനില കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ആറ് സ്മാർട്ട്​ ക്ലാസ്‌ റൂം, ലൈബ്രറി, ലാബ്, കമ്പ്യൂട്ടര്‍ ലാബ്, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള റിസോഴ്‌സ് റൂം, അഡാപ്റ്റര്‍ ശൗചാലയം, കിച്ചന്‍, മെസ് ഹാള്‍, രണ്ടുനിലകളിലും ശൗചാലയം എന്നിവയും മൂന്നാംനിലയില്‍ ഹാളും പ്രവര്‍ത്തിക്കും. 107 വര്‍ഷം പഴക്കമുള്ള സ്‌കൂളി​ൻെറ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തുമെന്ന് ഹെഡ്മിസ്ട്രസ് പി.എന്‍. ഉഷയും പി.ടി.എ പ്രസിഡൻറ്​ കെ.ഡി. കാര്‍ത്തികേയനും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.