ശബരി റെയിൽ: ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണം

കോതമംഗലം: ശബരി റെയിൽ പദ്ധതി അനിശ്ചിതത്വം അവസാനിക്കുന്നതുവരെ കടക്കെണിയിലും ജപ്തി നടപടിയിലും അകപ്പെട്ട ഭൂവുടമകൾക്കായ് പ്രത്യേക ആശ്വാസ പദ്ധതി നടപ്പാക്കണമെന്ന് സമരസമിതി ജനറൽ കൺവീനർ ഗോപാലൻ വെണ്ടുവഴി ആവശ്യപ്പെട്ടു. കേന്ദ്രത്തി​ൻെറ അംഗീകാരമില്ലാതെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലായെന്നിരിക്കെ സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചതുകൊണ്ട് പ്രയോജനമില്ല. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നാൽ ഇതിനുള്ള സാധ്യത ഇല്ലാതാവുമെന്നും പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.