ലഹരിക്കെതിരെ ബോധവത്​കരണത്തിൽ ഐ.എം. വിജയനും

കളമശ്ശേരി: ലഹരി ഉപയോഗിച്ചത് വീട്ടിലറിയിച്ചതായി ആരോപിച്ച് പ്ലസ് ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്ന് മർദിച്ച സംഭവം നടന്ന പ്രദേശത്ത് ബോധവത്​കരണവുമായി ഫുട്​ബാൾ താരം ഐ.എം. വിജയനെത്തി. കളമശ്ശേരി ഗ്ലാസ് കോളനിയിൽ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ പൊലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് ഐ.എം. വിജയൻ പങ്കെടുത്തത്. തൃക്കാക്കര എ.സി.പി ജിജിമോൻ ഉദ്ഘാടനം ചെയ്തു. ഡോ. എസ്.ഡി. സിങ് ബോധവത്​കരണ ക്ലാസ് എടുത്തു. വാർഡ് കൗൺസിലർ ചിത്ര സുരേന്ദ്രൻ സംബന്ധിച്ചു. പ്രദേശത്തെ ഫുട്ബാൾ ക്ലബ്​ വിദ്യാർഥികളുമായി ഐ.എം. വിജയൻ സംവദിക്കുകയും ചെയ്തു. (ഫോട്ടോ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.