എച്ച്.എം.ടി ഭൂമിയിൽ മാലിന്യം തള്ളി കത്തിക്കുന്നത് പതിവാകുന്നു

കളമശ്ശേരി: വിവിധ ഇടങ്ങളിൽനിന്ന്​ കരാറിൽ ശേഖരിക്കുന്ന പ്ലാസ്​റ്റിക് അടക്കം മാലിന്യം എച്ച്.എം.ടിയുടെ സ്ഥല​െത്തത്തിച്ച് കത്തിക്കുന്നത് പതിവാകുന്നു. വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം സ്ഥലത്ത് തള്ളി രാത്രിയാകുമ്പോൾ സാമൂഹികവിരുദ്ധർ കത്തിക്കുകയാണ്. തീയും പുകയും രൂക്ഷമാകുമ്പോൾ ഇക്കൂട്ടർതന്നെ അഗ്​നിരക്ഷാസേനയെ വിവരം അറിയിച്ച് അണക്കുകയാണെന്നാണ് പ്രദേശത്തെ ആക്ഷേപം. ഈ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രദേശത്തെ ചിലരുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്. ബുധനാഴ്ച രാവിലെ പ്രദേശത്ത് കളമശ്ശേരി പോളിടെക്നിക്കി​ൻെറ പേര് ഉൾപ്പെട്ട പ്ലാസ്​റ്റിക് അടങ്ങിയ മാലിന്യം വ്യാപകമായാണ് തള്ളിയിരിക്കുന്നത്. പരാതികൾ നൽകിയിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തയാറാകുന്നില്ല. മാലിന്യം കണ്ടെത്തിയതിനെത്തുടർന്ന് പോളിടെക്നിക് കോളജിന് നഗരസഭ നോട്ടീസ് നൽകി. ( ഫോട്ടോ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.