പ്രമോഷൻ നിയമനത്തിന്​ സ്​പെഷൽ റൂളായില്ല; നിയമ സെക്രട്ടറി നേരിട്ട്​ ഹാജരാകണമെന്ന്​ ഹൈകോടതി

കൊച്ചി: എൽ.ബി.എസ്​ സൻെററുകളിലെ പ്രമോഷൻ നിയമനവുമായി ബന്ധപ്പെട്ട​ കേസിൽ നേരിട്ട്​ ഹാജരാകാൻ സംസ്ഥാന നിയമ സെക്രട്ടറിക്ക്​​ ഹൈകോടതി ഉത്തരവ്​. സീനിയർ ടൈപിസ്​റ്റ്​ അടക്കം തസ്​തികകളിലെ പ്രമോഷൻ നിയമനങ്ങൾ നടത്തുന്നില്ലെന്ന്​ ആരോപിച്ച്​ ചില ജീവനക്കാർ നൽകിയ ഹരജി പരിഗണിക്ക​െവയാണ്​ ഈ മാസം 10ന്​ ഉച്ചക്ക്​​ രണ്ടിന്​ നിയമ സെക്രട്ടറി നേരിട്ട്​ ഹാജരാകണമെന്ന്​ ജസ്​റ്റിസ്​ അമിത്​ റാവൽ ഉത്തരവിട്ടത്​. സ്​പെഷൽ റൂൾസ്​ കൊണ്ടുവരാത്തതിനാലാണ്​ പ്രമോഷൻ നൽകാനാവാത്തതെന്നും കരട്​ സ്​പെഷൽ റൂൾസ്​ നിയമവകുപ്പി​ൻെറ പരിഗണനയിലാണെന്നും ഹരജി പരിഗണിക്കവേ എൽ.ബി.എസ്​ സൻെറർ അഭിഭാഷകൻ പറഞ്ഞു. കരട്​ ലഭിച്ചിട്ടും എന്തുകൊണ്ടാണ്​ സ്​പെഷൽ റൂൾസ്​ കൊണ്ടുവരാത്തതെന്ന്​ കോടതി ആരാഞ്ഞു. കോവിഡ്​ പ്രോ​ട്ടോകോൾ നിലവിലിരിക്കെയാണ്​ കരട്​ ശിപാർശ ലഭിച്ചതെന്നും സ്​പെഷൽ റൂൾ കൊണ്ടുവരാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ മറുപടി പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയം വേണ്ടതുണ്ടെന്നും അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം ആവശ്യമു​ണ്ടെന്ന്​ വിലയിരുത്തിയ കോടതി നിയമ സെക്രട്ടറിയോട്​ നേരിട്ട്​ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.