ടിപ്പറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

മൂവാറ്റുപുഴ: ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളകം ബഥനി പടിയിൽ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ കാറി​ൻെറ മുൻഭാഗം തകർന്നു. ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. വാളകം മേഖലയിൽ ലോഡുമായി പായുന്ന ലോറികൾ നിരന്തരം അപകടം ഉണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. അപകടത്തിൽ തകർന്ന കാറ്, CAR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.