ബജറ്റ് സമ്മിശ്ര സമ്പദ് വ്യവസ്ഥയെ തകർക്കും -കെ.വി. തോമസ്

മട്ടാഞ്ചേരി: കേന്ദ്ര ബജറ്റ് രാജ്യം ഇക്കാലമത്രയും തുടർന്നുപോന്ന സമ്മിശ്ര സമ്പദ് വ്യവസ്ഥയെ പൂർണമായി തകർക്കുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്. സ്വകാര്യ മേഖലക്ക്​ പൂർണമായും തുറന്ന്​ മുതലാളിത്ത വ്യവസ്ഥയിലേക്ക്​ ഇന്ത്യയെ വലിച്ചിഴക്കുന്ന ഒരു ബജറ്റാണിത്. ലോകം മുഴുവൻ എതിർക്കുന്ന ഈ വ്യവസ്ഥിതിയിലേക്ക്​ രാജ്യത്തെ തള്ളിവിടുകയാണ് ബി.ജെ.പി സർക്കാർ. ഇന്ത്യയിലെ കാർഷികരംഗം പൂർണമായും സ്വകാര്യവത്കരിക്കപ്പെടുന്നുവെന്ന രണ്ടു മാസമായി തുടരുന്ന കർഷക സമര മുദ്രാവാക്യം ശരി​െവയ്ക്കുന്നതാണ് ബജറ്റ്. കർഷക ഉൽപന്നങ്ങൾക്ക്​ ന്യായമായ വില ലഭ്യമാക്കുന്ന എഫ്.സി.ഐയെ സ്വകാര്യവത്കരിച്ച് അടിസ്ഥാന തറവില കടലാസിൽ മാത്രമൊതുക്കിയെന്നും കെ.വി. തോമസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.