കെ.ബി. ഭദ്രന്‍ ദിനാചരണം

വൈപ്പിന്‍: സി.പി.എം ഏരിയ സെക്രട്ടറിയായി മൂന്നു പതിറ്റാണ്ട്​ പ്രവര്‍ത്തിച്ച കെ.ബി. ഭദ്ര​ൻെറ ആറാം ചരമവാര്‍ഷികം ചൊവ്വാഴ്ച ആചരിക്കും. രാവിലെ എല്ലാ ബ്രാഞ്ചിലും പതാക ഉയര്‍ത്തും. ഒമ്പതിന് മുനമ്പം ഐ.ആര്‍ വളവില്‍ എസ്. ശര്‍മ എം.എല്‍.എ പതാക ഉയര്‍ത്തും. സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. വൈകീട്ട് അഞ്ചിന് മുനമ്പം മോസ്‌ക് റോഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.