ദക്ഷിണ വ്യോമസേന മേധാവിയായി മാനവേന്ദ്ര സിങ് ചുമതലയേറ്റു

തിരുവനന്തപുരം: ദക്ഷിണ വ്യോമസേന മേധാവിയായി എയർമാർഷൽ മാനവേന്ദ്ര സിങ് ചുമതലയേറ്റു. ആക്കുളം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. എയർമാർഷൽ അമിത് തിവാരി അലഹബാദിലെ സെൻട്രൽ എയർ കമാൻഡ് മേധാവിയായി പോയ ഒഴിവിലാണ് നിയമനം. 1982 ഡിസംബറിൽ വ്യോമസേനയിൽ ഹെലികോപ്ടർ പൈലറ്റായി കമീഷൻ ചെയ്ത അദ്ദേഹം 38 വർഷത്തെ സേവനത്തിനിടയിൽ വിവിധ ഹെലികോപ്​ടറുകളും പരിശീലന വിമാനങ്ങളും പറത്തി മികവ് തെളിയിച്ചിട്ടുണ്ട്. രാഷ്​ട്രപതിയുടെ അതിവിശിഷ്​ടസേവ മെഡൽ, വീർചക്ര, വിശിഷ്​ടസേവ മെഡൽ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്​. ഉധംപുർ വ്യോമസേന കേന്ദ്രത്തിൻെറ സ്​റ്റേഷൻ കമാൻഡർ, ഇൻറ​േഗ്രറ്റഡ് ഡിഫൻസ്​ സ്​റ്റാഫ് ആസ്ഥാന ഡയറക്ടർ, 2009-10 കാലയളവിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോ​ംഗോയിലെ ബുകാവ് പ്രദേശത്തെ സമാധാന സേനയുടെ വ്യോമസേനാ വിഭാഗത്തിൻെറ കമാൻഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.