തിരുവനന്തപുരം: ദക്ഷിണ വ്യോമസേന മേധാവിയായി എയർമാർഷൽ മാനവേന്ദ്ര സിങ് ചുമതലയേറ്റു. ആക്കുളം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. എയർമാർഷൽ അമിത് തിവാരി അലഹബാദിലെ സെൻട്രൽ എയർ കമാൻഡ് മേധാവിയായി പോയ ഒഴിവിലാണ് നിയമനം. 1982 ഡിസംബറിൽ വ്യോമസേനയിൽ ഹെലികോപ്ടർ പൈലറ്റായി കമീഷൻ ചെയ്ത അദ്ദേഹം 38 വർഷത്തെ സേവനത്തിനിടയിൽ വിവിധ ഹെലികോപ്ടറുകളും പരിശീലന വിമാനങ്ങളും പറത്തി മികവ് തെളിയിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ അതിവിശിഷ്ടസേവ മെഡൽ, വീർചക്ര, വിശിഷ്ടസേവ മെഡൽ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഉധംപുർ വ്യോമസേന കേന്ദ്രത്തിൻെറ സ്റ്റേഷൻ കമാൻഡർ, ഇൻറേഗ്രറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാന ഡയറക്ടർ, 2009-10 കാലയളവിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബുകാവ് പ്രദേശത്തെ സമാധാന സേനയുടെ വ്യോമസേനാ വിഭാഗത്തിൻെറ കമാൻഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 12:08 AM GMT Updated On
date_range 2021-02-02T05:38:20+05:30ദക്ഷിണ വ്യോമസേന മേധാവിയായി മാനവേന്ദ്ര സിങ് ചുമതലയേറ്റു
text_fieldsNext Story