കളമശ്ശേരി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ട കൗൺസിലർമാർക്ക് െറസിഡൻറ്സ് അസോസിയേഷൻ സ്വീകരണം നൽകി. കൗൺസിലർമാരായ നെഷിദ സലാമിനും എ.കെ. നിഷാദിനുമാണ് കളമശ്ശേരി മൂലേപ്പാടം നഗർ െറസിഡൻറ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. പ്രസിഡൻറ് കെ.കെ. മായിൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.എം. അഷറഫ്, ജോയൻറ് സെക്രട്ടറി ഓമന, മുൻ കൗൺസിലർ എ.ടി.സി. കുഞ്ഞുമോൻ, കെ.കെ. കരീം എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.പി. രാജൻ സ്വാഗതവും ബാലചന്ദ്രൻ ആചാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.