നിർദേശങ്ങൾ ശമ്പള കമീഷൻ അവഗണിച്ചത് പ്രതിഷേധാർഹം -കെ.എ.ടി.എഫ്

കൊച്ചി: 11ാം ശമ്പള പരിഷ്കരണ കമീഷന് മുന്നിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വെച്ച നിർ​േദശങ്ങൾ അവഗണിച്ചും അധ്യാപകർക്കും ജീവനക്കാർക്കും ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ചും തയാറാക്കിയ റിപ്പോർട്ട് പ്രതിഷേധാർഹ​െമന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമിതി. ജീവിതച്ചെലവുകൾ വർധിച്ചുവരുന്ന നിലവിലെ സാഹചര്യത്തിൽ നാമമാത്ര ശമ്പളവർധന നടപ്പാക്കിയാൽ ജീവനക്കാരുടെ നിത്യജീവിതം ദുരിതപൂർണമാകും. ഡി.എ, സി.സി.എ ആനുകൂല്യങ്ങൾ കവർന്നെടുത്തും സർവിസ് വെയിറ്റേജ് നിർത്തലാക്കിയും ഫിറ്റ്മൻെറ്​ വെട്ടിച്ചുരുക്കുകയും ചെയ്​തത്​ നിരാശജനകമാണ്. റിപ്പോർട്ട് സർക്കാർ തള്ളിക്കളയണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ്​ എം.വി. അലിക്കുട്ടി അധ്യക്ഷത വഹിച്ചു. ടി.പി. അബ്​ദുൽ ഹഖ്, എം.പി. അബ്​ദുൽ ഖാദർ, ഇ.എ. റഷീദ്, എം.എ. ലത്തീഫ്, മാഹിൻ ബാഖവി, എസ്.എ. റസാഖ്, എം.എ. റഷീദ് മദനി, മൻസൂർ മാടമ്പാട്ട്, പി. മുഹമ്മദലി, വി.പി. താജുദ്ദീൻ, എ.പി. ബഷീർ, അയ്യൂബ് കണ്ണൂർ, നൂറുൻ അമീൻ, എം.ടി. സൈനുൽ ആബിദ്, സലാം വയനാട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.