ബാർ കൗൺസിൽ ചടങ്ങിൽനിന്ന്​ വിട്ടുനിൽക്കാൻ ചീഫ്​ ജസ്​റ്റിസിന്​ കത്ത്​

കൊച്ചി: നവീകരിച്ച ബാർ കൗൺസിൽ കെട്ടിടത്തി​ൻെറ ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കണമെന്ന​ ആവശ്യപ്പെട്ട്​ ചീഫ് ജസ്​റ്റിസിന്​ കത്ത്​. അഭിഭാഷക ക്ഷേമനിധിയിൽനിന്ന് കോടികൾ തട്ടിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി വിധി പറയാനിരിക്കെ ബാർ കൗൺസിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സംബന്ധിക്കുന്നത്​ അനൗചിത്യമാണെന്ന്​ ചൂണ്ടിക്കാട്ടി അംഗങ്ങളായ സജീവ് ബാബു, രാജേഷ് വിജയൻ, സുദർശന കുമാർ, സി.കെ. രത്നാകരൻ എന്നിവരാണ് കത്ത്​ നൽകിയിരിക്കുന്നത്​. ക്ഷേമനിധി തട്ടിപ്പ്​ ആരോപണം നിലനിൽക്കെ ബാർ കൗൺസിൽ കെട്ടിടത്തിലെ രണ്ട് കിടപ്പുമുറി നവീകരിച്ചത്​ മറ്റൊരു വിവാദത്തിന്​ ഇടയാക്കിയിട്ടുണ്ട്​. കോവിഡ് വ്യാപനത്തെ തുടർന്ന് അഭിഭാഷകരിൽ കുറെപ്പേർക്ക് തൊഴിൽ പോലുമില്ലാത്ത സാഹചര്യമാണുള്ളത്​. വൻതുക ചെലവിട്ട് കെട്ടിടം മോടിപിടിപ്പിക്കുന്നതിനെ തങ്ങൾ എതിർത്തിരുന്നതായി കത്തിൽ പറയുന്നു. ഞായറാഴ്​ചയാണ്​ ഉദ്ഘാടന പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.