എല്ലാ ജില്ലകളിലും സ്‌ഥാനാർഥികളായി പരിഗണിക്കണം -ഐ.എൻ.ടി.യു.സി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ 14 ജില്ലകളിലും ഐ.എൻ.ടി.യു.സി നേതാക്കളെ സ്‌ഥാനാർഥികളായി പരിഗണിക്കണമെന്ന് സംസ്‌ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സിയുമായി ചർച്ച ചെയ്ത് സ്‌ഥാനാർഥികളെ തീരുമാനിക്കണം. ഐശ്വര്യ കേരളം യാത്രക്ക്​ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആയിരം തൊഴിലാളികളെ വീതം പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഫെബ്രുവരിയിൽ രാഹുൽ ഗാന്ധിയുടെ പര്യടനത്തിനിടെ തിരുവനന്തപുരത്തെ ആസ്‌ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്യുമെന്ന് സംസ്‌ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.