കോവിഡ് പ്രതിരോധത്തിലെ പാളിച്ച; അവാർഡുകൾ തിരികെ നൽകി മാപ്പുപറയണം -ബെന്നി ബഹനാൻ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷമാവുമ്പോൾ ഭീകര സാഹചര്യമാണുള്ളതെന്ന് ബെന്നി ബഹനാൻ എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്. പ്രതിദിന രോഗികളിൽ പകുതിയോളവും കേരളത്തിൽനിന്നാണ്. കോവിഡ് പരിശോധനകളുടെ കാര്യത്തിൽ കൃത്രിമത്വമുണ്ട്. പി.സി.ആർ ടെസ്​റ്റുകൾ തീരെ നടക്കുന്നില്ല, പകരം കൃത്യത ഇല്ലാത്ത ആൻറിജൻ പരിശോധനയാണ്​ നടക്കുന്നത്. നവകേരളം സൃഷ്​ടിക്കുമെന്ന് പറഞ്ഞ് നവകൊറോണ കേരളമാണ് സൃഷ്​ടിക്കുന്നത്. മഹാമാരിയെ രാഷ്​ടീയ പ്രചാരണത്തിന്​ ഉപയോഗിച്ച ലോകത്തിലെ ഏക പ്രദേശമാണ് കേരളം. കോവിഡിൻെറ പേരിൽ ശൈലജ ടീച്ചർക്കും കേരളത്തിനും കുറേ അവാർഡ് ലഭിച്ചു. ലോകത്തെയൊന്നാകെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഇവ തിരികെ നൽകി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജനങ്ങളോട് മാപ്പുപറയണം. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി കോവിഡ് വ്യാപനം തടഞ്ഞില്ലെങ്കിൽ വൻ ദുരന്തമാകും. അതുതന്നെയാണ് പിണറായി ആഗ്രഹിക്കുന്നത്. കോവിഡ് മറവിൽ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുകയാണ് ലക്ഷ്യമെന്നും ബെന്നി ബഹനാൻ ആരോപിച്ചു. കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ നൽകുമെന്ന്​ പറഞ്ഞ സർക്കാർ കൃത്യമായ ചികിത്സയൊന്നുമല്ല നൽകുന്നതെന്ന് ഹൈബി ഈഡൻ എം.പിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.