ഫുട്ബാള്‍ പരിശീലന ക്യാമ്പ് തുടങ്ങി

ചെങ്ങമനാട്: പറമ്പയം ഈഗിള്‍സ് ഫുട്ബാള്‍ അക്കാദമി നേതൃത്വത്തില്‍ ഫുട്ബാള്‍ പരിശീലന ക്യാമ്പിന് തുടക്കമായി. പുതുതലമുറയെ ഫുട്ബാള്‍ രംഗത്ത് സജീവമാക്കി നാടി​ൻെറ മികച്ച ടീമാക്കി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഏഴ് മുതല്‍ 16 വയസ്സുവരെയുള്ള 60ഓളം കുട്ടികള്‍ക്കും 30ഓളം യുവാക്കള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തി​ൻെറ ഭാഗമായി 60 കുട്ടികള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു. അന്‍വര്‍സാദത്ത് എം.എല്‍.എയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാനും ചേര്‍ന്ന് ജേഴ്സിയുടെ പ്രകാശനം നിര്‍വഹിച്ചു. മുന്‍ ഫുട്ബാള്‍ താരം കെ.എച്ച്. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഈഗിള്‍സ് എഫ്.സി ചീഫ് കോച്ച് അംജദ് ബഷീര്‍, മുന്‍ ഫുട്ബാള്‍ താരങ്ങളായ പി.എ. ഷിയാസ്, കെ.സി. ബിജു, നൗഷാദ് ഊലിക്കര, കെ.പി. ഹാറൂണ്‍ എന്നിവര്‍ സംസാരിച്ചു. പറമ്പയത്ത് സംഘടിപ്പിച്ച സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം മുന്‍ കേരള പൊലീസ് ഫുട്ബാള്‍ താരം കലാധരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി സന്ദേശം നല്‍കി. വാര്‍ഡ്​ അംഗം ഇ.ഡി. ഉണ്ണികൃഷ്ണന്‍, ജാസിം മാനാടത്ത്, അസി. കോച്ചുമാരായ ഷാഫി പുത്തന്‍കടവ്, അമല്‍ പുതുവാശ്ശേരി, ശരത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. EA ANKA 51 JERSY പറമ്പയം ഈഗിള്‍സ് ഫുട്ബാള്‍ ക്ലബി​ൻെറ ഒൗദ്യോഗിക ​േജഴ്സിയുടെ പ്രകാശനം അന്‍വര്‍സാദത്ത് എം.എല്‍.എയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാനും ചേര്‍ന്ന് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.