സെറ്റിൽ ഓൺലൈൻ പ്രോഗ്രാം അഞ്ചുമുതൽ

കൊച്ചി: സംസ്ഥാന നിയമചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ പ്രോഗ്രാമായ സെറ്റിൽ 2021 മാർച്ച് അഞ്ചിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.ജി സർവകലാശാല വി.സി പ്രഫ. ഡോ. സാബു തോമസ് അധ്യക്ഷത വഹിക്കും. 35ലേറെ ദിവസങ്ങളിലായി നടക്കുന്ന 60ലേറെ സെഷനുകളിൽ ലോകമെമ്പാടുമുള്ള നാൽപതോളം വിദഗ്ധർ പങ്കെടുക്കും. കക്ഷികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ കോടതിക്കുപുറത്ത്​ വിദഗ്ധരുടെ സഹായത്തോടെ ഒത്തുതീർപ്പിലെത്താൻ അവസരം സൃഷ്​ടിക്കുന്ന ബദൽ തർക്ക പരിഹാര പ്രക്രിയയായ മീഡിയേഷന് സംസ്ഥാനത്ത് കൂടുതൽ പ്രചാരവും സ്വീകാര്യതയും ഉണ്ടാക്കിയെടുക്കുകയും നൈപുണ്യമുള്ള പ്രഫഷനലുകളെ വളർത്തിയെടുക്കുകയും ചെയ്യുകയാണ് സെറ്റിലി​ൻെറ പ്രധാന ലക്ഷ്യങ്ങൾ. എം.ജി സർവകലാശാല, കേരള സ്​റ്റേറ്റ് മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സൻെറർ എന്നിവരുടെ സഹകരണത്തോടെ നിയമ കലാലയമായ തൊടുപുഴ കോഓപറേറ്റിവ് സ്​കൂൾ ഓഫ് ലോയും നിരവധി ആസിയാൻ നിയമ പ്രോജക്ടുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള എം.കെ.എം.എസും ചേർന്നാണ് സെറ്റിൽ സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് കോഓപറേറ്റിവ്​ സ്​കൂൾ ഓഫ് ലോ പ്രിൻസിപ്പൽ പ്രഫ. ഡോ. ഇ.ആർ. ജയറാം, എം‌.കെ‌.എം‌.എസ് സി.‌ഇ‌.ഒ രാജേഷ് സി. മുട്ടത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവരങ്ങൾക്ക് http://settle2021.com, 9847910002.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.