എം.എച്ച്.ആര്‍.ഡി- ഡി.ആര്‍.ഡി.ഒ ഫെലോഷിപ് സ്‌കീമില്‍ കുസാറ്റും

കൊച്ചി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡി.ആര്‍.ഡി.ഒയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതി​ൻെറ ഭാഗമായി എം.എച്ച്്.ആര്‍.ഡി പ്രഖ്യാപിച്ച സ്‌കീമിന്​ കീഴില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക്​ 30 പി.എച്ച്ഡി ഫെലോഷിപ്പുകള്‍ ലഭിച്ചു. ഈ പദ്ധതി പ്രകാരം കേരളത്തില്‍നിന്നും തെരഞ്ഞെടുത്ത ഏക സര്‍വകലാശാലയാണ് കുസാറ്റ്. ഡി.ആര്‍.ഡി.ഒ തെരഞ്ഞെടുക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നതിന് ഇന്ത്യയിലെ വിവിധ എ.ഐ.സി.ടി.ഇ കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 500 പി.എച്ച്ഡി വിദ്യാർഥികളെ എം.എച്ച്.ആര്‍.ഡി സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് പദ്ധതി. കേരളത്തില്‍നിന്ന് ഈ പദ്ധതികള്‍ക്കായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് വി.സി ഡോ. കെ. എന്‍. മധുസൂദനന്‍ പറഞ്ഞു. കുസാറ്റിന് പുറമെ വിവിധ ഐ.ഐ.ടി, ഐ.ഐ.എസ്.സി, എൻ.ഐ.ടി, സംസ്ഥാന സര്‍വകലാശാലകള്‍, എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്കാണ് ഫെലോഷിപ്് ലഭിക്കുന്നത്. . പദ്ധതിയുടെ പ്രാരംഭ ഘട്ടമായി എട്ട് ഗവേഷണ മേഖലകളാണ് കുസാറ്റിലെ അധ്യാപകരും എൻ.പി.ഒ.എല്ലി​ൻെറ ശാസ്ത്രജ്ഞരും സംയുക്തമായി തെരഞ്ഞെടുത്തിട്ടുള്ളത്. എൻ.പി.ഒ.എ യിലെ ശാസ്ത്രജ്ഞന്‍ ഡോ. സന്താനകൃഷ്ണന്‍, കുസാറ്റിലെ പ്രഫ. ഹണി ജോണ്‍ എന്നിവരാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. ഫിസിക്കല്‍ ഓഷ്യാനോഗ്രഫി, ഇലക്ട്രോണിക്‌സ്, ഇൻറര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സ്, അറ്റ്‌മോസ്ഫറിക് സയന്‍സസ്, പോളിമര്‍ സയന്‍സ് ആൻഡ് റബ്ബര്‍ ടെക്‌നോളജി തുടങ്ങിയ കുസാറ്റിലെ അഞ്ച് വകുപ്പുകള്‍ ആദ്യ ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.