വ്യാപാരസമൂഹം കാത്തിരുന്ന പദ്ധതി

ആലപ്പുഴ ബൈപാസ്​ യാഥാർഥ്യമാകുന്നതോടെ ഗതാഗതക്കുരുക്ക് എന്ന വലിയ പ്രശ്‌നത്തില്‍നിന്ന് ആലപ്പുഴ മോചനം നേടുകയാണ്. വ്യാപാരസമൂഹം ഏറെക്കാലമായി കാത്തിരുന്നതാണിത്. ദീര്‍ഘദൂര ചരക്ക് വാഹനങ്ങള്‍ നഗരം തൊടാതെ കടന്നുപോവുന്നതോടെ ഇന്ധനവും സമയവും ലാഭിക്കാന്‍ കഴിയും. നഗരത്തിലേക്ക് പ്രവേശിക്കുന്ന ചെറിയ വാഹനങ്ങള്‍ക്ക്് യാത്ര എളുപ്പമാവും. കുടുംബസമേതം ഷോപ്പിങ്ങിനെത്തുന്നവര്‍ക്കും വലിയ ആശ്വാസമാകും. വൈറ്റില, കുണ്ടന്നൂര്‍ മേൽപാലങ്ങള്‍ പൂര്‍ത്തിയായതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ശമനമായിട്ടുണ്ട്. ബൈപാസ്​ വരുന്നതോടെ ആലപ്പുഴയില്‍നിന്ന് കൊച്ചിയിലേക്ക് വളരെ വേഗം എത്തിച്ചേരാൻ കഴിയും. അരനൂറ്റാണ്ട് കാത്തിരുന്നെങ്കിലും ആലപ്പുഴയുടെ യശസ്സ് വാനോളമുയര്‍ത്തുന്ന നിർമാണ വൈഭവമാണ് ബൈപാസിൽ ദൃശ്യമാകുന്നത്. ചുവപ്പുനാടകള്‍ നാടി​ൻെറ വികസനത്തെ എത്രമേല്‍ പിന്നോട്ടടിക്കും എന്നതി​ൻെറ ഉത്തമ ഉദാഹരണമാണിത്. വളരെ സുതാര്യവും സത്യസന്ധവുമായ നിലയില്‍ അഞ്ച് വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തീകരിച്ച സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാവുന്ന നേട്ടമാണിത്. എസ്. സുധീഷ്‌കുമാര്‍ മാനേജിങ്​ ഡയറക്ടര്‍ ഹിമാലയ ബേക്ക് ആന്‍ഡ് കൺഫക്ഷനറീസ് പ്രൈവറ്റ് ലിമിറ്റഡ്, കലവൂർ, ആലപ്പുഴ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.