വൈറ്റിലയില്‍ വീണ്ടും ഗതാഗത പരിഷ്‌കാരം

വൈറ്റില: ഗതാഗതക്കുരുക്ക് ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറ്റിലയിൽ വീണ്ടും പരിഷ്‌കാരമേര്‍പ്പെടുത്തി ട്രാഫിക് പൊലീസ്. കടവന്ത്ര ഭാഗത്തുനിന്നും എസ്.എ റോഡ് വഴി തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ വെല്‍കെയര്‍ ആശുപത്രി കഴിഞ്ഞുള്ള യൂടേണ്‍ എടുത്ത് മറുവശത്തെത്തി സിഗ്​നല്‍ അനുസരിച്ച് പോകണം. നേരത്തേ പൊന്നുരുന്നി അണ്ടര്‍പാസ് വഴിയായിരുന്നു പ്രവേശിക്കേണ്ടിയിരുന്നത്. വൈറ്റില ഹബിലേക്ക് പ്രവേശിക്കേണ്ട ബസുകള്‍ ഹബിലെ പുറത്തേക്കുള്ള വഴിയിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാന്‍. ഇതിലൂടെ തന്നെയാണ് ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ സഞ്ചരിക്കേണ്ടത്. അതേസമയം പാലാരിവട്ടം ഭാഗത്തു നിന്നുവരുന്ന വാഹനങ്ങള്‍ പഴയതുപോലെ തന്നെ പാലത്തി​ൻെറ സര്‍വിസ് റോഡിലൂടെ ഹബ്ബിലേക്ക് പ്രവേശിക്കാം. പുതിയ പരിഷ്‌കാരത്തോടെ പൊന്നുരുന്നി അണ്ടര്‍പാസിലെ തിരക്ക് ഒഴിവാക്കാനായേക്കും. സിഗ്​നല്‍ സംവിധാനമുണ്ടെങ്കിലും പത്തിലധികം പൊലീസുകാര്‍ ഒരേസമയം റോഡിലിറങ്ങി നിയന്ത്രിച്ചെങ്കിലേ ഒരു പരിധിവരെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയുള്ളൂ എന്നതാണ് വസ്തുത. ടി.കെ. ഷണ്‍മാതുര​ൻെറ ചരമവാര്‍ഷികം മരട്: മരട് പഞ്ചായത്ത് മെംബര്‍, പ്രസിഡൻറ്​, ജില്ല വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ടി.കെ. ഷണ്‍മാതുര​ൻെറ 13ാം ചരമവാര്‍ഷികം ആചരിച്ചു. ടി.കെ. ഷണ്‍മാതുരന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്​റ്റി​ൻെറ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം എം.സി.പി.ഐ പി.ബി. അംഗം ടി.എസ്. നാരായണന്‍ മാസ്​റ്റര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ്​ പ്രസിഡൻറ്​ ടി.എസ്. ലെനിന്‍ അധ്യക്ഷത വഹിച്ചു. നിര്‍ധനരായ രോഗികള്‍ക്കുള്ള ചികിത്സ സഹായധനം നഗരസഭ ചെയര്‍മാന്‍ ആൻറണി ആശാന്‍പറമ്പില്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍മാരായ ഉഷ സഹദേവന്‍, ജിജി പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍ക്ക് സ്വീകരണം മരട്: കോണ്‍ഗ്രസ് കുമ്പളം മണ്ഡലം 75 ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. ഡി.സി.സി സെക്രട്ടറി ഷെറിന്‍ വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ്​ സണ്ണി തന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ കെ.എം. ദേവദാസ്, ബ്ലോക്ക് സെക്രട്ടറി എന്‍.പി. മുരളീധരന്‍, എന്‍.എം. ബഷീര്‍, കെ.വി. റാഫേല്‍, ജാന്‍സന്‍ ജോസ്, ജെയ്സണ്‍ജോണ്‍, എം.സി. ജോബി, ശോഭന്‍ ശശിധരന്‍, ലിബീഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോളി പൗവത്തില്‍, ഗ്രാമ പഞ്ചായത്ത് മെംബര്‍ സിമി ജോബി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.